TopTop
Begin typing your search above and press return to search.

വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ടാവ് അടിച്ചു കൊന്നു/ വീഡിയോ

വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ടാവ് അടിച്ചു കൊന്നു/ വീഡിയോ

ലേഡീസ് ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ മോഷ്ടാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഞ്ചിക്കോട് ആതുരാശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോഴിക്കോട് സ്വദേശി ജോൺ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഹോസ്റ്റലിൽ കയറിയ കള്ളനെ പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടെ തലക്കടിയേൽക്കുകയായിരുന്നു.

പാലക്കാട് സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോസ്റ്റൽ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറിയ ആളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമി കമ്പിവടി കൊണ്ട് ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ- മനോരമ ന്യൂസ്


Next Story

Related Stories