TopTop
Begin typing your search above and press return to search.

പൂജ കഴിഞ്ഞു, പൊളി തുടങ്ങി; പാലാരിവട്ടത്ത് എട്ട് മാസത്തിന് ശേഷം പുതിയ പാലം

പൂജ കഴിഞ്ഞു, പൊളി തുടങ്ങി; പാലാരിവട്ടത്ത് എട്ട് മാസത്തിന് ശേഷം പുതിയ പാലം

വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ 9 മണിയോടെ നടത്തിയ പൂജയ്ക്ക് ശേഷമാണ് പൊളിക്കല്‍ നടപടിക്ക് തുടക്കമായത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്. പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിച്ചുമാറ്റും. പൊളിക്കല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഇത്തരം സ്പാനുകള്‍ക്ക് മുകളിലാണ് ഡെക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.


പാലാരിവട്ടം പാലം പൊളിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നു..

Posted by G Sudhakaran on Sunday, September 27, 2020

പകലും രാത്രിയുമായി പാലം പൊളിച്ചുതീർക്കാനാണ് തീരുമാനം.


Next Story

Related Stories