കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്ക്കുമേതിരെ പാര്‍ലമെന്റില്‍ ഇടത് പാര്‍ട്ടികളുടെ ധര്‍ണ. ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള അഞ്ച് ഇടത് എംപിമാകരുള്പ്പെടൊണ്് ധര്‍ണയില്‍ അണിനിരന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
അതേസമയം, രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാക്സഭയില് പികെ കുഞ്ഞാലികുട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്കി. ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക തകര്‍ച്ച ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് നമ്മുടേതന്ന് പികെ കുഞ്ഞാലികുട്ടി ആരോപിച്ചു.
കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു. സാമ്പത്തിക തകര്‍ച്ച ലോക്സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജിഡിപി 8.2% നിന്നും 3.1% ലേക്ക് കൂപ്പുകുത്തി. ഒന്നരക്കോടിയോളം തൊഴില്‍ നഷ്ടം രാജ്യത്തുണ്ടായതായും അടിയന്തര പ്രമേയത്തിന് അവസരമാവശ്യപ്പെട്ട് നല്കിയ നോട്ടിസില്‍ പികെ കുഞ്ഞാലികുട്ടി ചൂണ്ടിക്കാട്ടുന്നു.