TopTop
Begin typing your search above and press return to search.

ആഘോഷിക്കാന്‍ സമയമായില്ല; ബീഹാറില്‍ ബിജെപി ജയത്തിനായി 'ഹനുമാന്‍ ചാലിസ' ചൊല്ലി പ്രവര്‍ത്തകര്‍ (വീഡിയോ)

ആഘോഷിക്കാന്‍ സമയമായില്ല; ബീഹാറില്‍ ബിജെപി ജയത്തിനായി ഹനുമാന്‍ ചാലിസ ചൊല്ലി പ്രവര്‍ത്തകര്‍ (വീഡിയോ)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറിമറിയുന്നതിനിടെ ഹനുമാന്‍ ചാലിസ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത്. നേരത്തെ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നേറുന്ന സമയത്ത് ബിജെപി ഡല്‍ഹയിലെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള തങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്ത് വലിയ തോതിലുള്ള ആഘോഷം സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യം തിരിച്ചു വരവിന്റെ സൂചന ലഭിച്ചതോടെ ആഘോഷം മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടി ആസ്ഥാനത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസയും ചൊല്ലി കുത്തിയിരിക്കുന്നത്.

നേരത്തെ എന്‍ഡിഎ 130 സീറ്റുകള്‍ക്കു മുകളിലെത്തിയിരുന്നു. എന്നാല്‍ കാല്‍ഭാഗം വോട്ടുകള്‍ കൂടി എണ്ണാനുള്ളപ്പോള്‍ മഹാസഖ്യം നില മെച്ചപ്പെടുത്തുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ 123 സീറ്റില്‍ എന്‍ഡിഎയും 112 സീറ്റില്‍ മഹാസഖ്യവും മുന്നിട്ടു നില്‍ക്കുന്നു. 77 സീറ്റുകളുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപിക്ക് 74 സീറ്റുകളാണുള്ളത്. ജെഡി(യു) 41 സീറ്റുകളുമായി മുന്നിട്ടു നില്‍ക്കുമ്പോള്‍ 19 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍. ഇടതുപക്ഷം ഇപ്പോള്‍ 16 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.



Next Story

Related Stories