TopTop
Begin typing your search above and press return to search.

'ചെക്ക്പോസ്റ്റുകളില്‍ പാസില്ലാതെ വരുന്നവരോടും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളോടും വിനയപൂര്‍വ്വം'

ചെക്ക്പോസ്റ്റുകളില്‍ പാസില്ലാതെ വരുന്നവരോടും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളോടും വിനയപൂര്‍വ്വം

ചെക്ക്പോസ്റ്റുകളില്‍ വന്നു നിന്ന് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കി അകത്തു കയറാമെന്ന് കരുതുന്നവരോടും അവര്‍ക്ക് യുക്തിരഹിതമായി പിന്തുണ നല്‍കുന്ന മാധ്യമങ്ങളോടും വിനയപൂര്‍വ്വം ചില കാര്യങ്ങള്‍ പറയുകയാണ് ഡോ. മുഹമ്മദ് അഷീല്‍. കോവിഡിനെ നേരിടാന്‍ വളരെ കാര്യക്ഷമത കാണിച്ചുവെന്ന് കരുതിയിരുന്ന പല രാജ്യങ്ങളും പിന്നീട് കീഴടങ്ങുന്നതാണ് നമ്മള്‍ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപകടം അവസാനിച്ചിട്ടില്ല. ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ. ആ സാഹചര്യം മനസ്സിലാക്കാതെയാണ് അതിര്‍ത്തികളില്‍ വന്ന് ചിലര്‍ 'ഞാന്‍ മരിക്കാന്‍ പോകുകയാണ്' എന്ന് അലമുറയിടുന്നത്. ആയിരത്തഞ്ഞൂറ് കിലോമീറ്റര്‍ നടന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകുന്ന കുടിയേറ്റ തൊഴിലാളികളെയും അവരുടെ ചെറിയ കുട്ടികളെയും ഇവരാരും കാണാത്തതു കൊണ്ടാകാം ഇങ്ങനെയെല്ലാം പറയുന്നതെന്നും അഷീല്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധയില്‍ വരുന്ന ചെറിയൊരു പാളിച്ച പോലും വരുംദിവസങ്ങളില്‍ ഈ മഹാമാരി കേരളത്തെ കീഴ്പ്പെടുത്തുന്നതിലേക്ക് നയിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ ശ്രദ്ധയാണ് കേരളം അതിര്‍ത്തികളില്‍ പാസെടുക്കാതെ വന്ന് കൂടിയവരോടും കേരളം കാണിക്കുന്നത്. അതിനെ നേര്‍പ്പിക്കുന്ന നടപടി ഇതുവരെ കേരളം നേടിയതിനെയെല്ലാം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറയുന്നു.


Next Story

Related Stories