TopTop
Begin typing your search above and press return to search.

VIDEO| വാലന്റൈന്‍സ് ദിനത്തില്‍ നല്‍കാം ഈ സമ്മാനം; കോവിഡ് പശ്ചാത്തലത്തില്‍ വൈറലായ പരസ്യം

VIDEO| വാലന്റൈന്‍സ് ദിനത്തില്‍ നല്‍കാം ഈ സമ്മാനം; കോവിഡ് പശ്ചാത്തലത്തില്‍ വൈറലായ പരസ്യം

കോവിഡ് പശ്ചാത്തലത്തില്‍ വാലന്റൈന്‍സ് ദിനം എത്തുമ്പോള്‍ വളരെ വ്യത്യസ്തമായ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പരസ്യം അമേരിക്കയിലെ പ്രശസ്തനായ ടിവി അവതാരകന്‍ ജിമ്മി കിമ്മലിന്റെ ജിമ്മി കിമ്മല്‍ എന്ന ഷോയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വാലന്റൈന്‍സ് ഡേയ്ക്കുള്ള 'തികഞ്ഞ സമ്മാനത്തിന്റെ ഒരു ഷോട്ട്' എന്നാണ് ഫൈസര്‍ വാക്‌സിനെ പരസ്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു വ്യക്തി തന്റെ പങ്കാളിയോട് പ്രണയം തുറന്നുപറയുന്ന രംഗങ്ങളാണ് പരസ്യത്തിലുള്ളത്. കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാണ് പ്രപ്പോസല്‍. 'അവളുടെ ആരെങ്കിലും ആകുന്നതിന് പകരം അവളുടെ ആന്റീബോഡി ആകൂ' എന്ന പരസ്യത്തിലെ വാചകമാണ് ഏറ്റവുമധികം ശ്രദ്ധനേടിയിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായി ആനന്ദ് മഹീന്ദ്ര അടക്കം പ്രമുഖര്‍ ട്വിറ്ററില്‍ പരസ്യം പങ്കുവെച്ചിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവല്ലയെ ടാഗ് ചെയ്ത ട്വീറ്റില്‍ നിങ്ങള്‍ക്ക് ഒരു റെഡിമെയ്ഡ് പരസ്യ രൂപമുണ്ടെന്നും പറഞ്ഞു.



Next Story

Related Stories