TopTop
Begin typing your search above and press return to search.

മിഷിഗനില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്-വീഡിയോ

മിഷിഗനില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്-വീഡിയോ

യുഎസിലെ മിഷിഗനില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളം പ്രവഹിക്കുന്നതിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്. ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയെ തുടര്‍ന്നു ടിറ്റബാവസി നദിക്കു കുറുകെയുള്ള ഏദന്‍വില്ല അണക്കെട്ട് തകര്‍ന്നത്. ഇതിനു പിന്നാലെ സാന്‍ഡോര്‍ഡ് അണക്കെട്ടും കവിഞ്ഞൊഴുകി. പൈലറ്റായ മിഡ്ലാന്റ് സ്വദേശി റയാന്‍ കലെറ്റോ ആണ് ഏദന്‍വില്ല അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നു വിക്‌സോം തടാകത്തില്‍ നിന്നു സാന്‍ഫോര്‍ഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ ചെറുവിമാനത്തിലിരുന്ന് പകര്‍ത്തിയത്.

മിഷിഗനിലെ മിഡ്ലാന്റിലെ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെയുള്ള ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങള്‍ റയാന്‍ കലെറ്റോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ഇതു പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.


Next Story

Related Stories