TopTop
Begin typing your search above and press return to search.

ഒരു പ്ലാസ്റ്റിക് കവറല്ലേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് 51,23,456 പേര്‍ ചിന്തിച്ചാലോ; അവബോധം പകര്‍ന്ന് ശുചിത്വ മിഷന്റെ വീഡിയോ

ഒരു പ്ലാസ്റ്റിക് കവറല്ലേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് 51,23,456 പേര്‍ ചിന്തിച്ചാലോ; അവബോധം പകര്‍ന്ന് ശുചിത്വ മിഷന്റെ വീഡിയോ

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുകയാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും ഉപഭോഗവുമാണ് നിര്‍ത്തലാക്കുന്നത്. പ്ലാസ്റ്റിക് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് പലതരം അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഇതിനിടയില്‍ പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ച് അവബോധം നല്‍കുന്ന സുചിത്വ മിഷന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരു പ്ലാസ്റ്റിക് കവറല്ലേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് 51,23,456 പേര്‍ ചിന്തിച്ചാലുണ്ടാവുന്ന സാഹചര്യത്തെ കുറിച്ചാണ് വീഡിയോ പറയുന്നത്. തുണിസഞ്ചി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുക കൂടിയാണ് ഈ വീഡിയോ.

300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിരോധനം പ്രബല്യത്തില്‍ വരുത്തുന്നതിനുള്ള ചുമതല. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.


Next Story

Related Stories