TopTop
Begin typing your search above and press return to search.

പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ 'മോഡലായി' ഇന്ദുജ

പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ മോഡലായി ഇന്ദുജ

പൊതുവെയുള്ള സമൂഹത്തിന്റെ ഒരു ചിന്താഗതിയാണ് വെളുത്തതും മെലിഞ്ഞതുമായ പെണ്‍കുട്ടികള്‍ക്കാണ് സൗന്ദര്യമെന്നും അവര്‍ക്കാണ് മോഡല്‍ ആകാന്‍ യോഗ്യത എന്നുമൊക്കെ. ഇത്തരത്തിലുള്ള മനോഭാവം സൂക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാര്‍ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെണ്‍കുട്ടികളെ മാത്രമാണ് ഈ രംഗത്തേക്ക് ക്ഷണിക്കുന്നതും. എന്നാല്‍ ഇത്തരം സൗന്ദര്യസങ്കല്‍പ്പങ്ങളെയെല്ലാം വെല്ലുവിളിച്ച് മോഡല്‍ രംഗത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ദുജ പ്രകാശ്.

പ്ലസ് സൈസ് മോഡലായിതന്നെ അറിയപ്പെടണം എന്നാണ് ഇന്ദുജയുടെ ആഗ്രഹം. സൈസ് സീറോ മോഡലുകളുടെ മാത്രം കാലം കഴിഞ്ഞു. ഇനിയുള്ളത് പ്ലസ് സൈസ് മോഡലുകളുടെ കാലം കൂടിയാണ്. കറുത്തവര്‍ക്കും തടിയുള്ളവര്‍ക്കും മോഡല്‍ ആകാന്‍ കഴിയില്ലെന്ന ഒരു പൊതു ധാരണ മലയാളികള്‍ക്ക് ഉണ്ട്. ആ ധാരണ ഇല്ലാതാക്കുകയാണ് തന്റെ രാഷ്ട്രീയമെന്നും ഇന്ദുജ പറയുന്നു.

ഇന്ദുജയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനോടകം തൊട്ടപ്പന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളിലും ഇന്ദുജ അഭിനയിച്ചുകഴിഞ്ഞു.


Next Story

Related Stories