TopTop
Begin typing your search above and press return to search.

ഹിമാലയൻ മലനിരയിലെ 'എൻജിനീയറിങ് വിസ്മയം', അടൽ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമർ‌പ്പിച്ചു- വീഡിയോ

ഹിമാലയൻ മലനിരയിലെ എൻജിനീയറിങ് വിസ്മയം, അടൽ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമർ‌പ്പിച്ചു- വീഡിയോ

ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി കോവിഡ് വ്യാപന കാലത്തിനിടെ ഏഴ് മാസത്തിന് ശേഷം പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആദ്യ ഉദ്ഘാടന ചടങ്ങ് കൂടിയാണ്.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ് ഹിമാചല്‍ പ്രദേശിലെ റോത്തങ്ങിലെ അടല്‍ തുരങ്കപാത. രാജ്യത്തിന് തന്നെ അഭിമാനമായ, എഞ്ചിനീയറിങ്ങ് വിസ്മയങ്ങളില്‍ ഒന്നായ ഈ അടല്‍ തുരങ്കം ഹിമാചലിലെ മണാലിയില്‍ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റര്‍ കുറയ്ക്കാനാവുമെന്നതാണ് തുരങ്കപാതയുടെ പ്രധാന പ്രത്യേകത. ഇതിനെല്ലാം പുറമേ അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലകള്‍ 6 മാസം ഒറ്റപ്പെട്ടുപോകുന്നത് അവസാനിപ്പിക്കാന്‍ സാധിക്കും.

അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണ് ഹിമാചലില്‍ തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2002 മേയ് 26ന് തറക്കല്ലിട്ടു. നിര്‍മാണം തുടങ്ങിയത് 2010 ജൂണില്‍. വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റോഡിന് അടല്‍ തുരങ്കപാത എന്നു പേരിട്ടത്. 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായിരുന്നു തുരങ്കത്തിന്റെ നിര്‍മാണ ചുമതല. മലയാളിയായ കെ.പി പുരുഷോത്തമനായിരുന്നു ചീഫ് എന്‍ജിനീയര്‍.





Next Story

Related Stories