TopTop
Begin typing your search above and press return to search.

ചൈനയുമായുള്ള പ്രശ്‌നത്തില്‍ മോദി 'അത്ര നല്ല മൂഡിലല്ലെ'ന്ന് ട്രംപ് (വീഡിയോ)

ചൈനയുമായുള്ള പ്രശ്‌നത്തില്‍ മോദി അത്ര നല്ല മൂഡിലല്ലെന്ന് ട്രംപ് (വീഡിയോ)

ചൈനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംഘര്‍ഷ വിഷയത്തില്‍ നരേന്ദ്ര മോദി അത്ര നല്ല മാനസികാവസ്ഥയിലല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും തമ്മില്‍ ''വലിയ ഭിന്നത'' നടക്കുകയാണെന്നും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ട്രംപ് പറഞ്ഞു.

''ഇന്ത്യയും ചൈനയും തമ്മില്‍ വലിയ ഭിന്നതയുണ്ട്. രണ്ട് രാജ്യങ്ങളിലും 1.4 ബില്യണ്‍ ജനസംഖ്യ വീതമുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തികളുണ്ട്. ചൈനയ്ക്കും അതൃപ്തിയുണ്ടെന്നാണ് തോന്നുന്നത്'', ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള അതിര്‍ത്തിയിലെ തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

''ഒരു കാര്യം ഞാന്‍ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം 'നല്ല മൂഡിലായിരുന്നില്ല'. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ച്'', എന്ന് ട്രംപ് പറയുന്നു.

മുന്‍പ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ഭിന്നതയില്‍ താന്‍ മധ്യസ്ഥനാകാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യ, അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രസ്താവനയോട് അതീവ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.


Next Story

Related Stories