TopTop
Begin typing your search above and press return to search.

ജാമിയ ലൈബ്രറിയിലെ പൊലീസ് അക്രമം - ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ജാമിയ ലൈബ്രറിയിലെ പൊലീസ് അക്രമം - ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ വേട്ടയാടിക്കൊണ്ട് ഡിസംബര്‍ 15ന് ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസില്‍ പൊലീസ് അഴിച്ചുവിട്ട അക്രമത്തിന്റെ വീഡിയോ പുറത്തുവന്നു. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം എ / എം ഫിൽ സെക്ഷനിൽ നിന്നുള്ളതാണ് ഈ വീഡിയോ.

വിദ്യാർത്ഥികൾ ബസ് കത്തിച്ചു എന്നും മറ്റും ആരോപിച്ചാണ് ഡിസംബർ 15ന് ജാമിയ കാമ്പസ്സിൽ അക്രമമഴിച്ചുവിട്ടത്. അതേസമയം പൊലീസ് ബസ്സിന് പെട്രോൾ ഒഴിക്കുന്നതിൻ്റേയും മറ്റും വീഡിയോകൾ പുറത്തുവന്നിരുന്നു. കാമ്പസ്സിൽ കയറി വിദ്യാർത്ഥികളെ ആക്രമിച്ച ഡൽഹി പൊലീസിൻ്റെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധമുയർന്നിരുന്നു.

Exclusive cctv footage of POLICE BRUTALITY in #JAMIA MILLIA ISLAMIA
Old Reading Hall
M.A/M.Phill Section
15/12/2019 pic.twitter.com/cIVecGViRN
— Jamia Millia Islamia (@jamiamillia1) February 15, 2020

Next Story

Related Stories