TopTop
Begin typing your search above and press return to search.

ഉപരാഷ്ട്രപതി കാണാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയ്ക്കകത്ത് കരുതല്‍ തടങ്കലിലാക്കി പോലീസ്; പോണ്ടിച്ചേരിയില്‍ പ്രക്ഷോഭം

ഉപരാഷ്ട്രപതി കാണാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയ്ക്കകത്ത് കരുതല്‍ തടങ്കലിലാക്കി പോലീസ്; പോണ്ടിച്ചേരിയില്‍ പ്രക്ഷോഭം

ഉപരാഷ്ട്രപതി കാണാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയ്ക്കകത്ത് കരുതല്‍ തടങ്കലിലാക്കി പോലീസ്. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ഉപരാഷ്ട്രപതി എത്തുന്നതിനെ തുടര്‍ന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ 20 ദിവസത്തില്‍ക്കൂടുതലായി സമരത്തിലാണ്. ഫീസ് വര്‍ദ്ധനവും, ബസ് ഫീസും പിന്‍വലിക്കുക, സംവരണം ഉറപ്പുവരുത്തുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍.

ഫീസ് കുറയ്ക്കുക, സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2018 ലെ കൗണ്‍സില്‍ വൈസ് പ്രസിഡന്റായ ഷോണിമ നീലിയാട്ട് നിരാഹാര സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫീസ് വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് ഗ്രീവന്‍സ് കമ്മിറ്റി കൈക്കൊണ്ടത്. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.


Next Story

Related Stories