TopTop
Begin typing your search above and press return to search.

മിസ്‌യൂ ഡാ 'പൊറോട്ട', മലയാളികളുടെ ഇഷ്ടവിഭവത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു പാട്ട്- വീഡിയോ

മിസ്‌യൂ ഡാ പൊറോട്ട, മലയാളികളുടെ ഇഷ്ടവിഭവത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു പാട്ട്- വീഡിയോ

റൊട്ടി വിഭാഗത്തിൽ പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയിരിക്കുകയാണ് സർക്കാർ. പൊറോട്ടയെ റൊട്ടി, ചപ്പാത്തി വിഭാഗത്തില്‍ പെടുത്താനാകില്ലെന്നും അവയ്ക്ക് 18 ശതമാനം ജിഎസ്‌ടി നല്‍കണമെന്നുമുള്ള കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ് (എഎആര്‍) ഉത്തരവിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്‌. നവമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നവ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്.

കേരളത്തിന്റെ 'ദേശീയ ഭക്ഷണം' പൊറോട്ടയ്ക്കെതിരെ നടക്കുന്ന വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇതിനൊപ്പം ചർച്ചയാവുകയാണ് 'ഐ മിസ്സ് യൂ ഡാ പൊറോട്ട സോങ്' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന മ്യൂസിക്ക് വീഡിയോ. സിയ ഉള്‍ഹക്ക്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവർ തയ്യാറാക്കിയ സംഗീത ആൽബത്തിൽ മൂവരും തന്നെയാണ് വേഷമിടുന്നത്. .

മലയാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും മിസ്സ് ചെയ്ത ഒരു ഭക്ഷണമാണ് പൊറോട്ട. പലരും ഇത് വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇഷ്ട ഹോട്ടലില്‍ നിന്നും ഇഷ്ടപ്പെട്ട കറിയുടെ ഒപ്പം പൊറോട്ട കഴിക്കുന്ന സുഖം. അതില്ലാത്തതും ഇക്കാലത്ത് പൊറോട്ട ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ലെന്നും പാട്ടിലൂടെ ഇവർ പങ്കുവയ്ക്കുന്നു. പൊറോട്ട ഉണ്ടാക്കുന്ന രീതിയും ഇവർ വിവരിക്കുന്നുണ്ട്. രമേശ് കാവിലിന്റെതാണ് വരിക. സംഗീതം സാമുവല്‍ എബി. അവനിയര്‍ ടെക്‌നോളജീസിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

പൊറോട്ട വിഷയത്തിൽ പ്രമുഖരായ നിരവധി പേര്‍ പൊറോട്ട വിഷയത്തില്‍ ഇന്നലെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഇവരിലൊരാള്‍. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ പറയുന്നു: "രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് തൊന്തരവുകള്‍ക്കൊപ്പം ഇനി പൊറോട്ടയുടെ നിലനില്‍പ്പിന്റെ പ്രതിസന്ധിയെക്കുറിച്ചു കൂടി ആശങ്കപ്പെടേണ്ട അവസ്ഥയുണ്ടോ? ഏതവസരത്തെയും വഴക്കിയെടുക്കാനുള്ള ഇന്ത്യാക്കാരുടെ കഴിവുകള്‍ വെച്ച് നോക്കിയാല്‍, ഏതുതരം വിഭാഗീകരണത്തെയും മറികടക്കാന്‍ പോന്നതരം പുതിയ പൊറോട്ട ഇനങ്ങള്‍ പുറത്തിറങ്ങുമെന്ന് എനിക്കുറപ്പുണ്ട്."


Next Story

Related Stories