TopTop
Begin typing your search above and press return to search.

പല്ലുതേക്കാനുള്ള ബ്രഷ് മുതൽ ലുങ്കി വരെ, വിശാലമായ മുറി, സഹായത്തിന് ആളുകള്‍; കേരളത്തിലെ ക്വാറന്റൈന്‍ സെന്ററുകളിലെ കരുതലിന് നന്ദി പറഞ്ഞ് പ്രവാസി (വീഡിയോ)

പല്ലുതേക്കാനുള്ള ബ്രഷ് മുതൽ ലുങ്കി വരെ, വിശാലമായ മുറി, സഹായത്തിന് ആളുകള്‍; കേരളത്തിലെ ക്വാറന്റൈന്‍ സെന്ററുകളിലെ കരുതലിന് നന്ദി പറഞ്ഞ് പ്രവാസി (വീഡിയോ)

കോവിജ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തിയവർക്ക് സംസ്ഥാനം ഒരുക്കിയ ക്വാരന്റൈന്‍ സൗകര്യങ്ങൾ മികച്ചതെന്ന് പ്രവാസികൾ. കൊല്ലം കൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കരുനാഗപ്പള്ളി സ്വദേശി പങ്കുവച്ച വീഡിയോലാണ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.

നാട്ടിലേക്ക് തിരിക്കുമ്പോൾ നാട്ടിൽ ലഭിക്കാൻ പോവുന്ന സൗകര്യങ്ങളെ കുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഖത്തറിൽ നിന്നും മടങ്ങിയെത്തിയ റമീസ്, എന്നാൽ തനിക്ക് ലഭിച്ച കരുതലിന് സംസ്ഥാനത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്. പല്ലുതേക്കാനുള്ള ബ്രഷ് മുതൽ ലുങ്കി വരെ ഒരുക്കുകയും, വിശാലമായ മുറിയും എന്ത് സഹായത്തിനും ആളുകളും നിരീക്ഷണ കേന്ദ്രങ്ങളിൽ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


Next Story

Related Stories