TopTop
Begin typing your search above and press return to search.

വിശ്വാസികളുടെ ബാഹുല്യമില്ലാതെ മക്കയിൽ ഈദുല്‍ ഫിത്വര്‍ പ്രാർത്ഥനാ ചടങ്ങുകൾ

വിശ്വാസികളുടെ ബാഹുല്യമില്ലാതെ മക്കയിൽ ഈദുല്‍ ഫിത്വര്‍ പ്രാർത്ഥനാ ചടങ്ങുകൾ

മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​ 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുകയാണ്. ഗു​രു​ത​ര പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂടെയായിരുന്ന ഇത്തവണത്തെ​ വി​ശു​ദ്ധ റ​മ​ദാ​ൻ ക​ട​ന്നു​പോ​യ​ത്. ആ​രാ​ധ​ന​ക​ളാ​ൽ സജീവമാകേണ്ട പ​ള്ളി​ക​ളും ആരാധനാലയങ്ങളും കോ​വി​ഡ് രോഗത്തെ ചെറുക്കാൻ ആൾക്കൂട്ടം ഒഴിവാക്കാൻ അ​ട​ഞ്ഞു​കി​ട​ക്കുകയായിരുന്നു.

പതിവ് ആഘോഷങ്ങളില്ലാതെയാണ് വി​ശ്വാ​സി​ക​ൾ ഈ ​പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിർവഹിക്കാമെന്ന് സൗദി ഗ്രാൻറ്​ മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്​ദുല്‍ അസീസ് അലുശൈഖ് വ്യക്തമാക്കിയിരുന്നു.

ഇത് പ്രകാരമായിരുന്നു ലോക മുസ്ലീങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ മക്കയിലും പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്. വിശ്വാസികളെ കൊണ്ട് നിറയേണ്ട മക്കയിൽ ചുരുക്കം ആളുകൾ മാത്രമായിരുന്നു പ്രാർത്ഥനയിൽ പങ്കാളികളായത്.

#WATCH: #EidUlFitr prayer live form the Grand Mosque in Makkah#EidAlFitr https://t.co/aj39e6Nvu3
— Arab News (@arabnews) May 24, 2020

Next Story

Related Stories