TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ കാലത്ത് അടുക്കളത്തോട്ടവുമായി പ്രീതി സിന്റ (വീഡിയോ)

ലോക് ഡൗണ്‍ കാലത്ത് അടുക്കളത്തോട്ടവുമായി പ്രീതി സിന്റ (വീഡിയോ)

ലോക് ഡൗണ്‍ കാലത്ത് സിനിമ താരങ്ങള്‍ വീട്ടില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പച്ചക്കറി തോട്ടം പരിചയപ്പെടുത്തുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രീതി സിന്റ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തോട്ടത്തിലെ പച്ചക്കറികളും വീഡിയോയില്‍ പ്രീതി കാണിച്ചു തരുന്നുണ്ട്. വീട്ടില്‍ സ്വന്തമായൊരു പച്ചക്കറിത്തോട്ടം ഉണ്ടെന്നത് ഏറെ സന്തോഷിപ്പിക്കുന്നു എന്നും ഇതില്‍ തനിക്ക് അഭിമാനമുണ്ടെന്നുമാണ് പ്രീതി പറയുന്നത്.

പ്രീതിയുടെ വീഡിയോയ്ക്ക് ധാരാളം പേരാണ് കമന്റുകളുമായി എത്തുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.



Next Story

Related Stories