TopTop
Begin typing your search above and press return to search.

'ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്കയെ കുറിച്ച് അമ്മ പറഞ്ഞ മണ്ടത്തരം'; വീഡിയോ പങ്കുവെച്ച് താരം

ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്കയെ കുറിച്ച് അമ്മ പറഞ്ഞ മണ്ടത്തരം; വീഡിയോ പങ്കുവെച്ച് താരം

മോഡലിങ് രംഗത്തു നിന്നും സൗന്ദര്യമത്സരവേദികളിലേക്കും ഒടുവില്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുകയും പിന്നീട് ബോളിവുഡില്‍ മിന്നുന്ന താരമായിമാറുകയും ചെയ്ത നടിയാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ആ നേട്ടം സ്വന്തമാക്കിയ ദിനത്തെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം. വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2000ത്തിലെ ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം പ്രിയങ്ക അമ്മ മധു ചോപ്രയോട് താന്‍ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് അറിഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചുവെന്ന് അമ്മ പറയുന്നു. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. എന്നാല്‍ സന്തോഷത്താല്‍ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോള്‍ താനൊരു മണ്ടത്തരമാണ് പറഞ്ഞതെന്ന് മധു ചോപ്ര പറയുന്നു. ഇനി മകളുടെ പഠനം എന്തു ചെയ്യും എന്നായിരുന്നു താന്‍ ചോദിച്ച വിഡ്ഡിത്തരമെന്നാണ് മധു ചോപ്ര.

മിസ് വേള്‍ഡ് ഓര്‍മകള്‍ നിരവധി തവണ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. താന്‍ ഒരിക്കലും വിജയിക്കുമെന്ന് കരുതിയതല്ലെന്നാണ് പ്രിയങ്ക മുമ്പ് പറഞ്ഞത്. തിരികെ വന്ന് ബോര്‍ഡ് എക്‌സാം എഴുതേണ്ടതുകൊണ്ട് ട്രെയിന്‍ ടിക്കറ്റും ബുക് ചെയ്തിരുന്നുവെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു.


Next Story

Related Stories