TopTop
Begin typing your search above and press return to search.

'ചങ്കാണെ ചങ്കിടിപ്പാണെ' ; പബ്ജി നിരോധനത്തിനെതിരെ യുവാക്കളുടെ പ്രതിഷേധപ്രകടനം

ചങ്കാണെ ചങ്കിടിപ്പാണെ ; പബ്ജി നിരോധനത്തിനെതിരെ യുവാക്കളുടെ പ്രതിഷേധപ്രകടനം

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ബന്ധമുള്ള ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചത്. എന്നാല്‍ പെട്ടെന്നൊരു ദിവസം പബ്ജി ഇല്ലാതായതോടെ പബ്ജി പ്രേമികളില്‍നിന്ന് ഉണ്ടാവുന്ന പ്രതികരണം പലതരത്തിലാണ്.

ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വേദന പങ്കുവെച്ചപ്പോള്‍ പ്രതിഷേധ പ്രകടനം നടത്താനും ഒരു പറ്റം യുവാക്കള്‍ രംഗത്തിറങ്ങി. സാധാരണ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിക്കുന്നതുപോലെ ഒരുപറ്റം യുവാക്കള്‍ പബ്ജി നിരോധിച്ചതിനെതിരെ റോഡിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിരോധിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ വായ്പൂര് എന്ന സ്ഥലത്ത് കുറച്ചു ചെറുപ്പക്കാര്‍ നടത്തിയ പ്രതിഷേധമാണിത്. പബ്ജി ചങ്കാണെന്നും ചങ്കിടിപ്പാണെന്നും ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ എന്തിനാണ് ഇന്ത്യയില്‍ മാത്രം ഇത് നിരോധിച്ചതെന്നന്നും ഇവര്‍ ചോദിക്കുന്നു. പ്രതിഷേധം കാര്യമായിട്ടാണോ തമശക്കായി ചെയ്തതാണോ എന്ന് വ്യക്തമല്ല. നേരത്തേ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.


Next Story

Related Stories