TopTop
Begin typing your search above and press return to search.

മുംബൈയിലെ നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങിയത് 8 അടിയിലേറെ നീളമുള്ള പെരുമ്പാമ്പ് (വീഡിയോ)

മുംബൈയിലെ നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങിയത് 8 അടിയിലേറെ നീളമുള്ള പെരുമ്പാമ്പ് (വീഡിയോ)

മുംബൈയിലെ നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങിയത് 8 അടിയിലേറെ നീളമുള്ള പെരുമ്പാമ്പ്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന്. മഹാരാഷ്ട്ര നേച്ചര്‍ പാര്‍ക്കിനു സമീപമുള്ള നടപ്പാതയിലൂടെയാണ് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത്.

നേച്ചര്‍ പാര്‍ക്കിന് പുറത്തിറങ്ങിയ പാമ്പ് തിരിച്ചു പാര്‍ക്കിനുള്ളിലേക്കു കടക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഈ ദൃശ്യങ്ങള്‍ പ്രദേശവാസികളില്‍ ആരോ ആണ് പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. നടപ്പാതയോട് ചേര്‍ന്നുള്ള മതിലിലൂടെ കയറിയ പാമ്പ് കമ്പിവലയ്ക്കിടയിലൂടെയാണ് പാര്‍ക്കിനുള്ളിലേക്ക് കടക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയ്ക്കടുത്താണ് നേച്ചര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പതിനാലായിരത്തിലധികം സസ്യജാലങ്ങളും 120 തിലധികം പക്ഷിവര്‍ഗങ്ങളും നിരവധി ഉരഗവര്‍ഗങ്ങളും മഹാരാഷ്ട്ര നേച്ചര്‍ പാര്‍ക്കിലുണ്ട്.



Next Story

Related Stories