TopTop
Begin typing your search above and press return to search.

അമേരിക്ക വധിച്ച കാസ്സെം സുലൈമാനി ആരാണ്?

അമേരിക്ക വധിച്ച കാസ്സെം സുലൈമാനി ആരാണ്?

സിറിയ ഇറാഖ് ലബനണ്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സഖ്യ രാഷ്ട്ര സഖ്യത്തിന്റെ പിന്നിലും സുലൈമാനിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇറാഖിലെ ഭരണ സംവിധാനത്തിന്റെ ഭാഗമായ റവല്യുഷണറി ഗാര്‍ഡിന്റെ കിഴിലെ ഖ്വാദ് സേനയുടെ തലവനായിരുന്നു ഇദ്ദേഹം വര്‍ഷങ്ങളായി. റവല്യുഷണറി ഗാര്‍ഡിന്റെ വിദേശ വിഭാഗമായിട്ടാണ് ഖ്വാദ് സേന അറിയപ്പെടുന്നത്. സിറിയയിലെ ബഷര്‍ അല്‍ അസദിന് ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് അനുകൂലമായി സായുധ സംഘങ്ങളെ സംഘടിപ്പിക്കുന്നതിനും ഐഎസ്ഐഎസ്സിനെ പരാജയപ്പെടുത്തുന്നതിനും സഹായമായത് സുലൈമാനിയുടെ ഇടപെടലുകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ നടത്തിയതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ആളാണ് സുലൈമാനി. വിവിധ സായുധ പ്രതിരോധ സംഘങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുലൈമാനിയുടെ രീതിയാണ് ഇറാന് മേഖലയില്‍ വലിയ സ്വാധീനം മേഖലയില്‍ നേടികൊടുത്തതെന്നാണ് കരുതുന്നത്. ലബനണിലെ ഹിസ്ബുള്ളയൊക്കെ ഇതിന്റെ ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

1978 ല്‍ ഖ്വാദ് സേനയുടെ തലവനായി സുലൈമാനി മാറിയതോടെയാണ് ഈ സംഘം ഇറാനിലെ രാഷ്ട്രീയ സാമ്പത്തിക നയതന്ത്ര മേഖലകളില്‍ നിര്‍ണായക സ്വാധീനമായി മാറിയത്.

ആക്രമണത്തില്‍ കാസ്സെം സുലൈമാനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായിരിക്കയാണ്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ പ്രതികരിച്ചിട്ടുള്ളത്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ സുരക്ഷിത വികാരം വളര്‍ത്തിയെടുക്കാന്‍ ട്രംപ് ഇറാനെ കുരുവാക്കാനുളള സാധ്യത കൂടുതലാണ്. കഴിഞ്ഞവര്‍ഷമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. മറ്റൊരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ ആദ്യമായിട്ടായിരുന്നു അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് ഇറാനുമായുള്ള ബന്ധം വഷളായത്.


Next Story

Related Stories