TopTop
Begin typing your search above and press return to search.

അവര്‍ പേടിച്ച് മുറിയില്‍ ഒളിച്ചില്ല, ബാല്‍ക്കണിയില്‍ വന്ന് പാട്ടുപാടി പരസ്പരം സാന്ത്വനമേകി; ഇറ്റലിയില്‍ നിന്നുള്ള കോവിഡ് കാഴ്ച

അവര്‍ പേടിച്ച് മുറിയില്‍ ഒളിച്ചില്ല, ബാല്‍ക്കണിയില്‍ വന്ന് പാട്ടുപാടി പരസ്പരം സാന്ത്വനമേകി; ഇറ്റലിയില്‍ നിന്നുള്ള കോവിഡ് കാഴ്ച

കൊറോണ ഇപ്പോള്‍ നാശം വിതയ്ക്കുന്നത് ഇറ്റലിയിലാണ്. 1441 ഓളം പേരുടെ ജീവനാണ് ഇവിടെ നഷ്ടമായത്. പ്രതിരോധത്തിന്റെ ഭാഗമായി വുഹാന്‍ മാതൃകയില്‍ വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ് ഇറ്റലിക്കാരും ഇപ്പോള്‍. എന്നാല്‍ അവര്‍ വീട്ടിനുള്ളില്‍ വെറുതെ കഴിയുകയല്ല. വീട്ടിലിരിക്കുന്ന ദിവസങ്ങള്‍ സംഗീത സാന്ദ്രമാക്കുകയാണ് ഓരോ ഇറ്റലിക്കാരും.

സംഗീതത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ഇവര്‍ പാട്ടുപാടുന്നതും സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതുമായ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവരവരുടെ ഫ്‌ളാറ്റുകളില്‍ നിന്ന് സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവരേയും, പാട്ടുപാടുന്നവരേയും വീഡിയോയില്‍ കാണാം.


Next Story

Related Stories