TopTop
Begin typing your search above and press return to search.

'നീ വാ എന്‍ ആറുമുഖ'; സുരേഷ്‌ഗോപിക്ക് നൃത്തത്തിലൂടെ ജന്മദിനം ആശംസിച്ച് രചന നാരായണന്‍കുട്ടി

സുരേഷ് ഗോപിയുടെ 61 -ാം ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തിയത്. നടി രചന നാരായണന്‍കുട്ടി വ്യത്യസ്ഥമായി , നൃത്തത്തിലൂടെയാണ് സുരഷ്‌ഗോപിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

സുരേഷ്‌ഗോപിയും ശോഭനയും പ്രധാന കഥാപാത്രമായെത്തി പ്രേക്ഷകപ്രീതി നേടിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീ വാ എന്‍ ആറുമുഖാ എന്ന ഗാനത്തിനാണ് രചന ചുവടുവയ്ക്കുന്നത്. നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും രചന തന്നെ. സിനിമയില്‍ ചിത്രയും കാര്‍ത്തികും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ശ്രുതി ചന്ദ്രശേഖറും ഉദയ് ശങ്കര്‍ ലാലുമാണ് കവര്‍ വേര്‍ഷനായി പാടിയിരിക്കുന്നത്.

പിറന്നാള്‍ ദിവസം തന്നെയായിരുന്നു സുരേഷ്‌ഗോപിയുടെ ഏറ്റവും പുതിയ ചിത്രം കാവലിന്റെ ടീസര്‍ പുറത്തിറങ്ങിയതും. മമ്മുട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ ടീസര്‍ പങ്കുവെച്ചാണ് സുരേഷ്‌ഗോപിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.



Next Story

Related Stories