TopTop
Begin typing your search above and press return to search.

'ജനങ്ങളുടെ കയ്യിൽ പണമെത്താൻ കേന്ദ്രം പ്രവർത്തിക്കണം', പ്രൊഫ. അഭിജിത് ബാനർജി - രാഹുൽ ഗാന്ധി സംവാദം

ജനങ്ങളുടെ കയ്യിൽ പണമെത്താൻ കേന്ദ്രം പ്രവർത്തിക്കണം, പ്രൊഫ. അഭിജിത് ബാനർജി - രാഹുൽ ഗാന്ധി സംവാദം

ലോക്ക്ഡൗൺ മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ രണ്ടാം സാമ്പത്തിക പാക്കേജ് വേണമെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനര്‍ജി. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംവാദത്തിലായിരുന്നു അഭിജിത്ത് ബാനർജിയുടെ പ്രതികരണം.

‌ അമേരിക്കയിൽ പ്രഖ്യാപിച്ച തരത്തിൽ ഇന്ത്യയ്ക്ക് സാമ്പത്തിക നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇത് പ്രകാരം ആളുകളുടെ കൈകളിൽ പണം നേരിട്ടെത്തിക്കുന്ന തരത്തിൽ പ്രവർത്തിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ടത് ഗ്രാമീണ മേഖലയെയാണ്, എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്കന്നമെന്നും പ്രൊഫ. അഭിജിത് ബാനര്‍ജി സംവാദത്തിൽ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വിഷയങ്ങളും ഇതിനെ തുടര്‍ന്ന് സമ്പദ്‌മേഖലയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളുമാണ് ഇരുവരും ചര്‍ച്ചെയ്യുന്നത്. രാവിലെ ഒമ്പതു മണിക്കാണ് ഇരുവരും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ചര്‍ച്ച ആരഭിച്ചത്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി രാഹുല്‍ ഗാന്ധി സംവാദം നടത്തിയിരുന്നു. പിന്നാലെയാണ് അഭിജിത്ത് ബാനർജിയുമായുള്ള ചർച്ചകൾ.


Next Story

Related Stories