TopTop
Begin typing your search above and press return to search.

ആദിവാസി കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി-വീഡിയോ

ആദിവാസി കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി-വീഡിയോ

റായ്പൂരില്‍ നടക്കുന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കലാകാരന്മാര്‍ക്കൊപ്പം വേദിയില്‍ കയറിയ രാഹുല്‍ തലപ്പാവും ഡോലകും അണിഞ്ഞായിരുന്നു നൃത്തച്ചുവടുകള്‍ വെച്ചത്.

രാഹുലിന്റെ നൃത്തത്തെ കൈയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1350 ഓളം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ശ്രീലങ്ക, ഉഗാണ്ട, ബെലാറസ്, മാലിദ്വീപ്, തായ്ലന്‍ഡ്, ബംഗ്ലാദേശ് തുടങ്ങി ആറ് രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പരിപാടിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 3 ദിവസമാണ് നൃത്തോത്സവം നടക്കുക.

വിവാഹ വേദികളിലും മറ്റ് മംഗള കര്‍മ്മങ്ങളിലും നടത്തുന്ന നൃത്ത രൂപങ്ങളാണ് പരിപാടിയില്‍ അവതരിപ്പിക്കുക.


Next Story

Related Stories