TopTop
Begin typing your search above and press return to search.

ചെന്നിത്തലയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന, മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി

ചെന്നിത്തലയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന, മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല നടക്കിയ പ്രതികരണം വിവാദത്തിൽ. യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗവും സജീവപ്രവര്‍ത്തകനുമാണെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം നടത്തിയ പ്രതികരണമാണ് വിവാദം വലിച്ചിഴച്ചത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ' എന്നായിരുന്നു ചെന്നിത്തല നടത്തിയ പരാമർശം. കേസിൽ നടപടി നേരിട്ട പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍ജിഒ യൂണിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം വാർത്തയായത്. കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജെ.എച്ച്.ഐ. പ്രദീപ് കുമാര്‍ സെപ്റ്റംബര്‍ മൂന്നാം തിയതി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.


Next Story

Related Stories