TopTop

മനുഷ്യാ നീ കേള്‍ക്കുക, ചെവി തുറന്ന് കേള്‍ക്കുക; #rejectCAA റാപ്പുമായി മലയാളി യുവാക്കള്‍

പൗരത്വ നിയമത്തിനെതിരെ ഇന്‍ന്ത്യയിലെ പല ഇടങ്ങളിലായി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കേരളത്തിലും പലതരത്തിലുള്ള പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മലയാളത്തില്‍ റാപ്പ് ഗാനം ആലപിച്ചു കൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്ഥമായൊരു പ്രതിഷേധവുമായി എത്തിയിരിക്കയാണ് രണ്ട് യുവാക്കള്‍.

എം സി നസ്രാണി, റെക്‌സ് റേഡിയന്റ് എന്നീ രണ്ട് റാപ്പേഴ്‌സാണ് തങ്ങളുടെ കവിതകള്‍ കൊണ്ടേ് പ്രതിഷേധം തീര്‍ക്കുന്നത്. ഇപ്പോള്‍ നമ്മള്‍ എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്നത് പൗരത്വ നിയമതിനെതിരെയുള്ള പ്രതിഷേധമാണ്. റാപ്പേഴ്സ് എന്നു പറഞ്ഞാല്‍ തന്നെ അനീതിയ്‌ക്കെതിരെ പ്രതികവരിക്കുന്നവരാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നത് ഞങ്ങളുടെ കടമയാണ്. അതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നതും. റാക്‌സ് റേഡിയന്റ് പറയുന്നു.


Next Story

Related Stories