TopTop
Begin typing your search above and press return to search.

'രാവണനും കൊറോണ പോസിറ്റീവോ?'- വൈറല്‍ വീഡിയോ

രാവണനും കൊറോണ പോസിറ്റീവോ?- വൈറല്‍ വീഡിയോ

ഇന്ത്യയൊട്ടാകെ വിജയദശമി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗത്തും പല ഐതീഹ്യങ്ങളാണ് വിജയദശമി, ദസറ, ദശായിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ആഘോഷത്തിന്റെ പേരിലുള്ളത്. ഇതില്‍ പ്രധാനമാണ് രാവണന് മേല്‍ ശ്രീരാമന്‍ നേടിയ വിജയം. തിന്മയെ നന്മ കീഴടക്കുന്നു എന്നതാണ് ഈ ആഘോഷത്തിനുപിന്നില്‍ ആളുകള്‍ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് രാവണന്റെ വലിയ കോലം തയ്യാറാക്കി അത് കത്തിക്കുന്നത് ദസറ ആഘോഷങ്ങളുടെ ഭാഗമാണ്. ഉത്തരേന്ത്യയിലാണ് ഇത് കൂടുതല്‍ കാണാന്‍ സാധിക്കുക.

രാവണനെ കത്തിക്കുന്ന ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു കോലം കൊണ്ട് പോകുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു ആംബുലന്‍സിന് മുകളില്‍ കെട്ടിവച്ചാണ് രാവണന്റെ കോലം കൊണ്ടുപോകുന്നത്. ആറ് സെക്കന്റ് മാത്രമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തവരില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസന്ദ നന്ദയുമുണ്ട്. ' 2020, രാവണനും ആംബുലന്‍സില്‍ കൊവിഡ് ചികത്സയുള്ള ആശുപത്രിയിലേക്ക്' എന്ന കുറിപ്പോടെയാണ് സുസന്ദ നന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'രാവണന്‍ കോറോണേ ടെസ്റ്റ് പോസിറ്റീവ് ആയി' എന്നാണ് അവനിഷ് ശരണ്‍ ഐഎഎസ്സിന്റെ തമാശ കലര്‍ന്ന പ്രതികരണം.


Next Story

Related Stories