TopTop
Begin typing your search above and press return to search.

'അച്ഛനേയും അമ്മയേയും അനുകരിച്ച് മക്കള്‍'; വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു റീമെയ്ക്ക് കല്യാണ വീഡിയോ

അച്ഛനേയും അമ്മയേയും അനുകരിച്ച് മക്കള്‍; വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു റീമെയ്ക്ക് കല്യാണ വീഡിയോ

രസകരമായ കല്യാണ വീഡിയോകളും കല്യാണ അനുകരണ വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാരുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ അച്ഛനമ്മമാര്‍ക്ക് സമ്മാനമായി മക്കളൊരുക്കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തൊണ്ണൂറുകളില്‍ നിന്നുള്ള ഒരു കല്യാണവീഡിയോ പൊടിതട്ടിയെടുത്ത് വേറിട്ട രീതിയില്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് മക്കള്‍. തൃശൂര്‍ സ്വദേശികളും മുംബൈയില്‍ സ്ഥിര താമസക്കാരുമായ ഗോപാലകൃഷ്ണന്‍ നായര്‍-രാധിക നായര്‍ ദമ്പതികളുടെ മക്കളായ ദേവിക നായര്‍, ഗോപിക നായര്‍ എന്നിവരാണ് അച്ഛനമ്മാര്‍ക്ക് വേറിട്ട സമ്മാനമായി ഇത്തരത്തില്‍ ഒരു വീഡിയോ നല്‍കി ഞെട്ടിച്ചിരിക്കുന്നത്.

ഈ വീഡിയോയില്‍ ദേവികയും, ഗോപികയും തന്നെയാണ് അച്ഛനും അമ്മയുമായി അഭിനയിച്ചിരിക്കുന്നത്. അവരേപ്പോലെതന്നെ വേഷം ധരിച്ച് അവരുടെ മുഖഭാവങ്ങള്‍ അതേപോലെതന്നെ പകര്‍ത്തിയാണ് ഇവര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക സമ്മാനമായിട്ടാണ് ഇവര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.


Next Story

Related Stories