TopTop
Begin typing your search above and press return to search.

14–ാം വയസ്സിൽ അഭിനയിച്ച സിനിമ, ദൃശ്യങ്ങൾ മോശം കുറിപ്പുകളോടെ പോൺ സൈറ്റിൽ; പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടി

14–ാം വയസ്സിൽ അഭിനയിച്ച സിനിമ, ദൃശ്യങ്ങൾ  മോശം കുറിപ്പുകളോടെ പോൺ സൈറ്റിൽ; പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടി

പതിനാല് വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നിയമ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിന്റെ ഭാഗമായി സോന അബ്രാഹാമാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.

സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഫോര്‍ സെയില്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് സോനയുടെ വെളിപ്പെടുത്തല്‍.

ഇന്നാലോചിക്കുമ്പോള്‍ ആ സിനിമയുടെ പ്രമേയം വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷം കാതല്‍ സന്ധ്യയാണ് ചെയ്തത്. അനിയത്തിയുടെ വേഷമായിരുന്നു താന്‍ ചെയ്തത്. സിനിമയുടെ ഭാഗമായതിന് ശേഷം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടെന്നും യുവതി പറയുന്നു.

സോനയുടെ വാക്കുകള്‍-

അന്ന് എനിക്ക് 14 വയസ്സാണ്. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. നായികയുടെ അനുജത്തി ആക്രമിക്കപ്പെടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്നും പറഞ്ഞു.

സംവിധായകന്റെ കലൂരിലെ ഓഫീസിലായിരുന്നു ചിത്രീകരണം. തന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. ചിത്രീകരണത്തിന് ശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നെന്നും സോന പറയുന്നു.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എല്ലാവരും സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഇപ്പോള്‍ പേടിയാണ്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. സോന എബ്രഹാം പറയുന്നു.


Thank you Sona M Abraham for sharing your story of deep trauma and invincible strength and for being a part of our...

Posted by Women in Cinema Collective on Saturday, October 17, 2020


Next Story

Related Stories