TopTop
Begin typing your search above and press return to search.

'കരുതലാണ് എല്ലാം'; പട്ടിക്കുഞ്ഞിന് രക്ഷകരായി കേരള പൊലീസ്

കരുതലാണ് എല്ലാം; പട്ടിക്കുഞ്ഞിന് രക്ഷകരായി കേരള പൊലീസ്

ഈ കോവിഡ് കാലത്ത് സ്വന്തം ജീവിതംപോലും നോക്കാതെ കേരളത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരാണ് കേരള പൊലീസ്. ജനങ്ങള്‍ ലോക്ഡൗണ്‍ കാലത്തുംമറ്റും അനുഭവിച്ച നിസാര പ്രശ്‌നങ്ങള്‍ക്കുപോലും ആദ്യം ഓടിയെത്തിയവരാണവര്‍. എന്നാല്‍ ഇവരുടെ കനിവ് മനുഷ്യരോട് മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ കേരള പൊലീസ് പങ്കുവെച്ച ഒരു വീഡിയോയിലൂടെ.

മഴയില്‍ വെള്ളം നിറയുന്ന ഓടയില്‍നിന്ന് നായക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. കാഴ്ചക്കാരായി ഞങ്ങള്‍ മാറി നില്‍ക്കില്ല, ഒപ്പമുണ്ടാവും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന അതെ കരുതല്‍ പാവം മിണ്ടാപ്രാണികള്‍ക്ക് ചെയ്യുന്നതില്‍ ഏറെ സന്തോഷം. കേരള പോലീസ് ലോകത്തിന് തന്നെ മാതൃകയാണ്. ' എന്നിങ്ങനെയുള്ള കമന്റുകള്‍ ഈ വീഡിയോയ്്ക്ക് ലഭിക്കുന്നു.


Next Story

Related Stories