TopTop
Begin typing your search above and press return to search.

'ഇക്കാലം മാറും നമ്മുടെ കാലക്കേട് കഥയാകും'; കോവിഡ് കാലത്ത് പ്രതീക്ഷ നല്‍കാന്‍ ഒരു മ്യൂസിക് വീഡിയോ

ഇക്കാലം മാറും നമ്മുടെ കാലക്കേട് കഥയാകും; കോവിഡ് കാലത്ത് പ്രതീക്ഷ നല്‍കാന്‍ ഒരു മ്യൂസിക് വീഡിയോ

ലോക് ഡൗണ്‍ കാലത്ത് ശുഭ ചിന്തകള്‍ നിറച്ച് ഒരു മ്യൂസിക് വീഡിയോ. റിട്ടേണ്‍ എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയില്‍ സണ്ണി വെയ്ന്‍, ദീപക് പറമ്പോള്‍, ഗണപതി, ഷാനി ശാക്കി, സുബീഷ് സുധി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മനോഹരമായ ആലാപനം കൊണ്ട് വിനീത് ശ്രീനിവാസനും റിട്ടേണിന്റെ ഭാഗമായിട്ടുണ്ട്.

'നെഞ്ചോളം വെള്ളം കേറിയ നാടിനെ നമ്മള്‍ കര കേറ്റി. കടലോളം വീശിയടിച്ചൊരു കാറ്റിനെ നമ്മള്‍ മല കേറ്റി. ഇക്കാലം മാറും നമ്മുടെ കാലക്കേട് കഥയാകും. നാമൊന്നായി കൂടിയിരിക്കും നാളെത്തും വൈകാതെ' എന്നിങ്ങനെയുള്ള വരികള്‍ കോവിഡ് കാലത്ത് പ്രതീക്ഷ ബാക്കി വെക്കുന്നു. സണ്ണി വെയ്ന്‍ ആണ് വീഡിയോയില്‍ മുഴുനീള കഥപാത്രമായി എത്തുന്നത്.

വൈശാഖ് സുഗുണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പയന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മൃദുല്‍ നായരാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.



Next Story

Related Stories