TopTop
Begin typing your search above and press return to search.

'ഇനിയുണരും പുതിയൊരു ലോകം', കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരവുമായി മ്യൂസിക് വീഡിയോ

ഇനിയുണരും പുതിയൊരു ലോകം, കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരവുമായി മ്യൂസിക് വീഡിയോ

കോവിഡ് 19 മഹാമാരിക്ക് എതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ പൊരുതുന്ന മനുഷ്യർക്ക് ആദരവുമായി മൂസിക് വീഡിയോ. തിരുവനന്തപുരം എസ്.സി.ടി കോളേജ് 2011 ബാച്ചിലെ അരവിന്ദ് രതീഷ്‌ ആണ് കേരളത്തിന്റെ കൊറോണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആദരം അർപ്പിച്ച് റിവൈവ് എന്ന പേരിൽ മ്യൂസിക്കൽ വീഡിയോ ഒരുക്കിയത്.

കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുന്ന ഓരോ മനുഷ്യനെയും ഈ നാട് ഒന്നാകെ നെഞ്ചിലേറ്റുകയാണ്. ഡോക്ടർമാരെയും നഴ്‌സുമാരെയും മുതൽ പോലീസ് ഉൾപ്പടെയുള്ള മറ്റ്‌ അടിയന്തിര സർവീസുകളിൽ സേവനമനുഷ്ഠിക്കുന്നവർ ഉൾപ്പടെയുള്ള മുഴുവൻ പേരെയും ഈ നാട് ഹൃദയത്തോട് ചേർത്ത് വയ്ക്കുകയാണെന്ന സന്ദേശമാണ് വീഡിയോ പങ്കുവയ്ക്കുന്നത്. ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ വീഡിയോ നവ മാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിൽ കേരളത്തിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


Next Story

Related Stories