TopTop
Begin typing your search above and press return to search.

VIDEO| വരിക വരിക ദ്വീപരെ, ഉണരൂ ലക്ഷദ്വീപരേ...; ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങള്‍ക്ക് ആവേശം പകര്‍ന്നൊരു വിപ്ലവ ഗാനം

VIDEO| വരിക വരിക ദ്വീപരെ, ഉണരൂ ലക്ഷദ്വീപരേ...; ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങള്‍ക്ക് ആവേശം പകര്‍ന്നൊരു വിപ്ലവ ഗാനം

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരായ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങള്‍ക്ക് ആവേശം പകര്‍ന്നൊരു വിപ്ലവ ഗാനം. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ മുരളീ ഗോപി ആലപിച്ച വരിക വരിക സഹജരെ എന്ന ഗാനത്തിന്റെ ഈണത്തില്‍ 'വരിക വരിക ദ്വീപരെ, ഉണരൂ ലക്ഷദ്വീപരേ...' എന്നാണ് ഗാനം തുടങ്ങുന്നത്. സലാഹുദ്ദീന്‍ കല്‍പേനിയുടെ വരികള്‍ക്ക് വൈറ്റില സ്വദേശി രാഹുല്‍ കൃഷ്ണയാണ് ഈണം ചേര്‍ത്തിരിക്കുന്നത്.

പഴയ സമരങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ ഐക്യം ഉള്‍പ്പെടെ ഓര്‍മപ്പെടുത്തുന്നതാണ് ഗാനം. നാം നമ്മെ ഭരിക്കണം, ജനാധിപത്യമാകണം. തലയുയര്‍ത്തി, നടു നിവര്‍ത്തി മര്‍ത്യനായി മരിക്കണം. എത്രനാള്‍ അഡ്മിനെന്ന ഭാരം നാം ചുമക്കണം. നിന്റെ പാര്‍ട്ടി, എന്റെ പാര്‍ട്ടി അല്ല നാമതോര്‍ക്കണം. ലക്ഷദ്വീപരാണ് നാം, ഏകരക്തരാണ് നാം. മല്ലിടാതെ പോരിടാതെ ചേര്‍ന്നു തന്നെ നില്‍ക്കണം എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍. ലക്ഷദ്വീപിലെ ആദ്യ ഓണ്‍ലൈന്‍ വാര്‍ത്താ പോട്ടലായ ദ്വീപ് ഡയറിയില്‍ ഗാനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ സൈറ്റിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിലക്ക് നേരിട്ടിരുന്നു.



Next Story

Related Stories