TopTop
Begin typing your search above and press return to search.

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപ പോലീസ് പിടികൂടി, 12 ലക്ഷം തട്ടിപ്പറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓടി (വീഡിയോ)

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപ പോലീസ് പിടികൂടി, 12 ലക്ഷം തട്ടിപ്പറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓടി (വീഡിയോ)

തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദബ്ബക് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടികൂടി. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിപ്പറിച്ച് ഓടിയെന്ന് പോലീസ്. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കും പ്രസ്തുത സംഭവം വഴിവച്ചിട്ടുണ്ട്.

സിദ്ദിപ്പേട്ട് ജില്ലയിലെ ദബ്ബക്കില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിന്റെ അടുത്ത ബന്ധു സുരഭി അന്‍ജാന്‍ റാവുവിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് 18.67 ലക്ഷം രൂപ കണ്ടെടുത്തത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത് പോലീസ് ഈ പണം അവിടെ കൊണ്ടുവയ്ക്കാന്‍ ശ്രമിച്ചു എന്നാണ്. തുടര്‍ന്ന് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിനെയും തുടര്‍ന്ന് 12 ലക്ഷം രൂപ പ്രവര്‍ത്തകര്‍ തട്ടിയെടുത്ത് ഓടിയെന്ന് പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബാക്കിയുള്ള 5.87 ലക്ഷം രൂപ സിദ്ദിപ്പേട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കണ്ടെടുത്തു', സിദ്ദിപ്പേട്ട് പോലീസ് കമ്മീഷണര്‍ ജോയല്‍ ഡേവിസ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിദ്ദിപ്പേട്ട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജ നരസരയുടെ വീടുള്‍പ്പെടെ മൂന്നിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പറയുന്നു. "സിദ്ദിപ്പേട്ട് എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍, സുരഭി റാം ഗോപാല്‍ റാവു, സുരഭി അന്‍ജാന്‍ റാവു എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടന്നു. ഇതില്‍ സുരഭി അന്‍ജാന്‍ റാവുവിന്റെ വീട്ടില്‍ നിന്ന് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതിന്റെ ഉറവിടം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് തന്റെ ഭാര്യ സഹോദരായ ജിതേന്ദര്‍ റാവു ഡ്രൈവറുടെ വശം കൊടുത്തയച്ചതാണ് എന്നും ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാനാണ് എന്നുമാണ്. സുരഭി അന്‍ജാന്‍ റാവുവും സുരഭി റാം ഗോപാല്‍ റാവുവും രഘുനന്ദന്‍ റാവുവിന്റെ അടുത്ത ബന്ധുക്കളാണ്", ജോയല്‍ ഡേവിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ താന്‍ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പ്രചരണം നടത്തുന്നത് എന്നാണ് രഘുനന്ദന്‍ റാവുവിന്റെ അവകാശവാദം. "എന്റെ കാര്‍ ഇതുവരെ 20 തവണ പരിശോധിച്ചു. എന്റെ വീടുള്‍പ്പെടെ പരിശോധിച്ചു. ഇതിന്റെ നിയമവശങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി", റാവു പറയുന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി തിങ്കളാഴ്ച രാത്രി സിദ്ദിപ്പേട്ടിലെത്തിയിട്ടുണ്ട്.



Next Story

Related Stories