TopTop
Begin typing your search above and press return to search.

കുരുമുളക് പൊടിയിട്ട റമ്മും ഓംലെറ്റും കോവിഡിനെ തുരത്തും; വിചിത്രവാദവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍-വീഡിയോ

കുരുമുളക് പൊടിയിട്ട റമ്മും ഓംലെറ്റും കോവിഡിനെ തുരത്തും; വിചിത്രവാദവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍-വീഡിയോ

കോവിഡ് 19 ചെറുക്കാന്‍ റമ്മിനും മുട്ടയ്ക്കും കഴിയുമെന്ന് കര്‍ണ്ണാടകയിലെ ഉല്ലാല്‍ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അംഗം. കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയാണ് ഇത്തരമൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

'ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാന്‍ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങള്‍ ഒരു ടൂസിപൂണ്‍ കുരുമുളക് പൊടി 90മില്ലി റമ്മില്‍ ഇട്ട് കൈകൊണ്ട് ഇളക്കി കുടിക്കണമെന്നും ഇത് കൊറോണയെ ചെറുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. കൂടാതെ പൂര്‍ണ്ണമായും വൈറസ് പോയെന്ന് ഉറപ്പ് വരുത്താനായി പകുതി വേവിച്ച രണ്ട് ഓംലെറ്റുകള്‍ ഇതിനൊപ്പം കഴിക്കുവാനും അദ്ദേഹം പറയുന്നു.

'ഞാന്‍ ധാരാളം മരുന്നുകള്‍ പരീക്ഷിച്ചു എന്നാല്‍ ഇത് മാത്രമാണ് ഫലപ്രദമായത്. ഞാന്‍ ഇത് നിര്‍ദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല. കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ് ' രവിചന്ദ്ര ഗാട്ടി പറയുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Watch: Congress councillor Ravichandra Gatti touts rum and fried eggs as home remedy for <a href="https://twitter.com/hashtag/COVID19?src=hash&ref_src=twsrc^tfw">#COVID19</a> <a href="https://t.co/QkALq1DaN6">pic.twitter.com/QkALq1DaN6</a></p>— TOI Mangaluru (@TOIMangalore) <a href="https://twitter.com/TOIMangalore/status/1283961791861555201?ref_src=twsrc^tfw">July 17, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories