TopTop
Begin typing your search above and press return to search.

റസല്‍ ഷാഹുലിന്റെ എരിപൊരി 'രുചി മീന്‍ സഞ്ചാരം'

പ്രാചീന കാലം മുതല്‍ മനുഷ്യരെ ഹരംകൊള്ളിച്ച പ്രവര്‍ത്തികളില്‍ ഒന്നാണ് മീന്‍പിടുത്തം. എരിവിലും പുളിയിലും വെന്ത് തീന്‍മേശയില്‍ എത്തുന്ന നാവില്‍ കപ്പലോട്ടങ്ങള്‍ സമ്മാനിക്കുന്ന വിഭവങ്ങള്‍ക്ക് പല മനുഷ്യരുടെ വിയര്‍പ്പിന്റെ കഥകള്‍ പറയാനുണ്ടാവും. കള്ളുഷാപ്പുകളിലും ഹോട്ടലുകളിലും വിളമ്പുന്ന വിഭവങ്ങള്‍ക്കുവേണ്ടി മീനുകള്‍ സഞ്ചരിച്ചെത്തുക പലതരം മനുഷ്യരിലൂടെയാവും. ഇത്തരം രുചിക്കൂട്ടുകളുടേയും ജലാശയങ്ങളിലൂടെ മനുഷ്യര്‍ നടത്തിയ യാത്രകളുടേയും കഥകള്‍ പറയുന്ന പുസ്തകമാണ് റസല്‍ ഷാഹുലിന്റെ രുചി മീന്‍ സഞ്ചാരം.

കേരളത്തിലെ പതിനാല് ജില്ലകളുടെ പ്രാദേശിക ചരിത്രവും യാത്രാവിവരണവും വ്യത്യസ്ത രുചിക്കൂട്ടുകളും ഒരേ സമയം ഇതില്‍ കണ്ടെത്താന്‍ കഴിയും. മലയാള മനോരമയില്‍ ചീഫ് ഫോട്ടോഗ്രാഫറായ റസല്‍ ഷാഹുല്‍ പകര്‍ത്തിയ ചിത്രങ്ങളും സഞ്ചരിച്ച പ്രദേശങ്ങളിലെ പാചക കുറിപ്പുകളും കൂട്ടിച്ചേര്‍ത്ത് മലയാളത്തിന് അത്ര പരിചയമില്ലാത്ത വഴിയെ സഞ്ചാരിക്കുകയാണ് 'രുചി മീന്‍ സഞ്ചാരം'. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ആമസോണിലും ഡിസിബുക്‌സിന്റെ ഈ ബുക്‌സ് സ്‌റ്റോറിലും ലഭ്യമാണ്. ഉടന്‍ പ്രിന്റ് രൂപത്തില്‍ പുറത്തിറങ്ങും. ഈ പുസ്തകത്തിനായി പതിനാല് മാസംകൊണ്ട് നടത്തിയ യാത്രകളെ കുറിച്ച് റസല്‍ ഷാഹുല്‍ അഴിമുഖത്തോട് സംസാരിക്കുന്നു.


Next Story

Related Stories