TopTop
Begin typing your search above and press return to search.

'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി'; അജു വര്‍ഗീസ് നായകനാകുന്ന സാജന്‍ ബേക്കറിയിലെ ഗാനം പുറത്തിറങ്ങി

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി; അജു വര്‍ഗീസ് നായകനാകുന്ന സാജന്‍ ബേക്കറിയിലെ ഗാനം പുറത്തിറങ്ങി

അജു വര്‍ഗീസിനെ നായകനാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962'ലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

നര്‍മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഗാനത്തില്‍ അജു വര്‍ഗീസ്, ലെന, ഗണേഷ് കുമാര്‍ എന്നിവരാണുള്ളത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനയക് ശശികുമാര്‍ ആണ്. പശാന്ത് പിള്ളയാണ് സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.

ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഗുരു പ്രസാദ് എം ജി ഛായാഗ്രഹണവും അരവിന്ദ് മന്മദന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.



Next Story

Related Stories