TopTop
Begin typing your search above and press return to search.

ഇത് മാങ്ങയല്ല നാരങ്ങ; ലോക് ഡൗണ്‍ കാലത്ത് തോട്ടിയുമായി സച്ചിന്‍-വീഡിയോ

ഇത് മാങ്ങയല്ല നാരങ്ങ; ലോക് ഡൗണ്‍ കാലത്ത് തോട്ടിയുമായി സച്ചിന്‍-വീഡിയോ

ലോക്ഡൗണ്‍ കാലത്ത് തോട്ടി ഉപയോഗിച്ച് മരത്തില്‍നിന്ന് നാരങ്ങ പറിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിഡിയോ പുറത്തുവിട്ട് ഹര്‍ഭജന്‍ സിങ്. മരത്തിലുള്ളതു മാങ്ങയല്ല, നാരങ്ങയാണെന്നു സച്ചിന്‍ ഒരാളെ തിരുത്തുന്നതും 29 സെക്കന്റുള്ള വിഡിയോയിലുണ്ട്. ട്വിറ്ററില്‍ വിഡിയോ പങ്കുവച്ച ഹര്‍ഭജന്‍ സിങ് 2-3 നാരങ്ങ തനിക്കു വേണ്ടിയും പറിച്ചു വയ്ക്കണമെന്നും സച്ചിനോട് അഭ്യര്‍ഥിക്കുന്നുണ്ട്.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ കാലത്തെ ക്രിക്കറ്റ് നിയമങ്ങളെച്ചൊല്ലി സച്ചിന്‍ തെന്‍ഡുല്‍ക്കറും ഹര്‍ഭജനും അടുത്തിടെ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം വീട്ടില്‍ തന്നെയുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടി വെട്ടിക്കൊടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മകള്‍ സാറയുടെ സഹായത്തോടെയാണ് അര്‍ജുന് വേണ്ടി സച്ചിന്‍ മുടിവെട്ടിക്കൊടുത്തത്. അതിനു മുന്‍പ് സച്ചിന്‍ ഒറ്റയ്ക്ക് സ്വന്തം മുടി വെട്ടുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഈ ലോക്ഡൗണ്‍കാലത്ത് സഹകളിക്കാര്‍ക്ക് പിന്തുണ നല്‍കി താരങ്ങള്‍ പരസ്പ്പരം ചലഞ്ചുകള്‍ നല്‍കിയിരുന്നു. ഈ വീഡിയോകള്‍ക്കും നല്ലരീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.


Next Story

Related Stories