TopTop
Begin typing your search above and press return to search.

'രോഗികളായല്ല മനുഷ്യരായാണ് ഞങ്ങളെ പരിഗണിച്ചത്'; കളമശ്ശേരി കോവിഡ് ആശുപത്രിയെക്കുറിച്ച് ആര്‍ട് ഓഫ് ലിവിംഗ് ഇന്‍റര്‍നാഷണല്‍ ഫാക്കല്‍റ്റി സലീല്‍ പുലീകര്‍

രോഗികളായല്ല മനുഷ്യരായാണ് ഞങ്ങളെ പരിഗണിച്ചത്; കളമശ്ശേരി കോവിഡ് ആശുപത്രിയെക്കുറിച്ച് ആര്‍ട് ഓഫ് ലിവിംഗ് ഇന്‍റര്‍നാഷണല്‍ ഫാക്കല്‍റ്റി സലീല്‍ പുലീകര്‍

കളമശ്ശേരി കോവിഡ് ആശുപത്രിയെ പ്രകീര്‍ത്തിച്ച് ആര്‍ട് ഓഫ് ലിവിംഗ് ഇന്‍റര്‍നാഷണല്‍ ഫാക്കല്‍റ്റി സലീല്‍ പുലീകര്‍. കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും നല്‍കുന്ന പരിചരണം മികച്ചതാണെന്നും താന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും പുലീകര്‍ പറയുന്നു. എറണാകുളം കലക്ടറാണ് പുലീകറുടെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കിട്ടത്.

ജൂണ്‍ 11 നാണ് താന്‍ കോവിഡ് പോസ്റ്റീവ് ആയതെന്നും, എറണാകുളത്തെ കളമശ്ശേരി ആശുപത്രിയിലായിരുന്നു ചികിത്സ എന്നും സലീല്‍ പുലീക്കര്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച പരിചരണം അത്ഭുതമാണെന്നും, ഡോക്ടര്‍മാരും നഴ്‌സുമാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഭക്ഷണം പോലും കഴിക്കാതെയാണ് രോഗികളെ പരിചരിക്കുന്നതെന്നും, ഇത്തരത്തിലുള്ളൊരു പരിചരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പുലീക്കര്‍ വീഡിയോയില്‍ പറയുന്നു.

വലിയ ഡോര്‍മെറ്ററി ആണെങ്കില്‍ പോലും രോഗികള്‍ തമ്മില്‍ കൃത്യമായ അകലം ഉണ്ടായിരുന്നു എന്നും, ഡോര്‍മെന്ററിയും ടോയ്‌ലറ്റുകളും വൃത്തിയുള്ള തായിരുന്നു എന്നും പുലീക്കര്‍ പറയുന്നു. ഒപ്പം തന്നെ രോഗികളായല്ല മനുഷ്യരായാണ് ഞങ്ങളെ അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പരിഗണിച്ചത് എന്നും പുലീക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.


Next Story

Related Stories