TopTop
Begin typing your search above and press return to search.

VIDEO| കൊടുക്കട്ടെ ഞാനൊന്ന്? അവന്റെ ജാഡ കണ്ടില്ലേ... പറഞ്ഞതുപോലെ ചെയ്ത് സ്ഞ്ജു സാംസണ്‍

VIDEO| കൊടുക്കട്ടെ ഞാനൊന്ന്? അവന്റെ ജാഡ കണ്ടില്ലേ... പറഞ്ഞതുപോലെ ചെയ്ത് സ്ഞ്ജു സാംസണ്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20യില്‍ ജയത്തോടെയാണ് കേരളത്തിന്റെ തുടക്കം. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയെന്ന സവിശേഷതയും മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ്ങിനിടെ സഞ്ജുവിന്റെ ചില കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബൗള്‍ ചെയ്യാനെത്തിയ എതിര്‍ ടീമിലെ കളിക്കാരന്റെ ജാഡ സഹിക്കാന്‍ പറ്റാതെ അടിച്ചുതകര്‍ക്കട്ടെ എന്ന് സഞ്ജു ചോദിക്കുന്നു. തൊട്ടുപിന്നാലെ കൂറ്റന്‍ സിക്‌സര്‍ പറത്തി പറഞ്ഞകാര്യം പൂര്‍ത്തിയാക്കുന്നു. കൊടുക്കട്ടെ ഞാനൊന്ന്? ജാഡ കാണിക്കണ കണ്ടില്ലേ? എന്നുള്ള സഞ്ജുവിന്റെ ചോദ്യവും നില്‍പ്പുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പുതുച്ചേരി ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് എടുത്തത്. കേരളത്തിന്റെ ബൗളിംഗ് പടയെ നയിച്ച ഓള്‍റൗണ്ടര്‍ ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടി. ശ്രീശാന്ത് ഒരു വിക്കറ്റ് നേടി. 18.2 ഓവറില്‍ നാലു വിക്കറ്റിന് കേരളം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സഞ്ജുവാണ് കേരളത്തിന്റെ ടോപ്സ്‌കോറര്‍.


Next Story

Related Stories