TopTop
Begin typing your search above and press return to search.

'കൊറോണക്കാലത്ത് 77-ാം വയസ്സില്‍ പാട്ടിനെ പാട്ടിലാക്കി ശാന്തകുമാരിയമ്മ'-വീഡിയോ

കൊറോണക്കാലത്ത് 77-ാം വയസ്സില്‍ പാട്ടിനെ പാട്ടിലാക്കി ശാന്തകുമാരിയമ്മ-വീഡിയോ

ഈ കൊറോണക്കാലത്ത് അത്യാവശ്യ കാര്യങ്ങല്‍ക്ക് മാത്രമായി പുറത്തിറങ്ങിക്കൊണ്ട് സുരക്ഷ ഉറപ്പ് വരുത്തുകയാണ് നമ്മള്‍ ഓരോരുത്തരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയവും വീട്ടിലിരിക്കുന്നതിന്റെ വിരസത ഒഴുവാക്കാന്‍ കലാപരമായ പ്രവര്‍ത്തനങ്ങളിലാണ് പലരും ആശ്രയം കണ്ടെത്തുന്നത്. മുന്‍പ് പഠിക്കണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും നമ്മള്‍ ഓണ്‍ലൈനിലൂടെ പഠിക്കാന്‍ തുടങ്ങി. വീട്ടിലിരിക്കേണ്ടിവരുന്ന ഈ ദിനങ്ങളില്‍ നിരാശരാവാതെ എങ്ങനെ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കാണിച്ച് തരികയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശാന്തകുമാരിയമ്മ.

77-ാം വയസ്സിലും ശാന്തകുമാരിയമ്മ കലാപ്രതിഭയാണ്. കേരള സാംസ്‌കാരിക വകുപ്പ് തൃശ്ശൂര്‍ വജ്രജൂബിലി ഫെലോഷിപ്പ് സംഘടിപ്പിച്ച സീനിയര്‍ നാടന്‍പാട്ട് മത്സരത്തിലാണ് ശാന്തകുമാരിയമ്മ ഒന്നാം സ്ഥാനം നേടിയത്. റിവേഴ്‌സ് ക്വാറന്റൈനിലായിരിക്കുന്ന ഈ സമയത്ത് കലാഗ്രാം പദ്ധതിയുടെ ഭാഗമായിട്ടാണ് ശാന്തകുമാരിയമ്മ നാടാന്‍പാട്ട് വീണ്ടും പഠിച്ചും പാടിയും തുടങ്ങുന്നത്. അതിനായി അത്യാവശ്യം ലാപ്പും മൊബൈല്‍ ഫോണ്‍ ഉപയോഗവുമെല്ലാം പഠിക്കുകയും ചെയ്തു. പൂര്‍ണ്ണ പിന്തുണയുമായി കുടുംബത്തിലെ എല്ലാവരും ശാന്തകുമാരിയമ്മയ്‌ക്കൊപ്പമുണ്ട്.


Next Story

Related Stories