TopTop

ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കിടാൻ സന്തോഷ് ട്രോഫ് താരങ്ങളെത്തി, മധുരം പങ്കുവച്ച് മുഖ്യമന്ത്രി

ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കിടാൻ സന്തോഷ് ട്രോഫ് താരങ്ങളെത്തി, മധുരം പങ്കുവച്ച് മുഖ്യമന്ത്രി

സന്തോഷ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കിടാൻ താരങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. ടീമില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസന്‍ കെ ഒ, ജസ്റ്റിന്‍ ജോര്‍ജ്ജ്, രാഹുല്‍ കെ പി, ശ്രീക്കുട്ടന്‍ വി എസ്, ജിതിന്‍ എം എസ്, ജിതിന്‍ ജി, ഷംനാസ് ബി എല്‍, സജിത്ത് പൗലോസ്, അഫ്ദാല്‍ വി കെ, അനുരാഗ് പി സി എന്നിവരാണ് കോച്ച് സതീവന്‍ ബാലനും അസിസ്റ്റന്റ് കോച്ച് ഷാഫിക്കുമൊപ്പം എത്തിയത്.

വിദ്യാഭ്യാസവകുപ്പിലാണ് താരങ്ങൾക്ക് ജോലി ലഭിച്ചത്. ഓഫീസിലെത്തിയ താരങ്ങളുമായി മുഖ്യമന്ത്രി മധുരവും സന്തോഷവും പങ്കിട്ടു. താരങ്ങൾക്ക് ഭാവി ജീവിതത്തിന് ആശംസകൾ നേരാനും മുഖ്യമന്ത്രി തയ്യാറായി. കഴിഞ്ഞയാഴ്ചയാണ് ടീമംഗങ്ങളായിരുന്ന 11 പേര്‍ ജോലിയില്‍ പ്രവേശിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് 11 പേരുടെയും നിയമനം. അവരവരുടെ ജില്ലയില്‍ തന്നെയാണ് നിയമനം.

440 കായികതാരങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ ജോലി നല്‍കിയത്. ഇത്രയധികം കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോട്‌സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലെ നിയമന ഉത്തരവ് ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങള്‍ക്ക് കൈമാറും. സന്തോഷ് ട്രോഫി താരങ്ങൾക്ക് പുറമെ കേരളാ പോലീസില്‍ നിയമിതരായ 58 കായികതാരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമന ഉത്തരവ് കൈമാറിയിരുന്നു.



Next Story

Related Stories