TopTop
Begin typing your search above and press return to search.

മക്കയിലെ കഅ്ബ സ്ഥിതിചെയ്യുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി (വീഡിയോ)

മക്കയിലെ കഅ്ബ സ്ഥിതിചെയ്യുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി (വീഡിയോ)

സൗദി അറേബ്യയില്‍ മക്കയിലെ കഅ്ബ സ്ഥിതി ചെയ്യുന്ന ഹറം പള്ളിയുടെ വാതിലിലേക്ക് കാര്‍ ഇടിച്ചു കയറ്റിയാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാറോടിച്ചിരുന്നയാള്‍ അബ്‌നോര്‍മലാായിരുന്നു എന്ന വിശദീകരണം മാത്രമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. കാര്‍ ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹറം പള്ളിയുടെ വാതിലില്‍ ഇടിക്കുന്നതിനു മുമ്പ് ബാരിക്കേഡ് തകര്‍ത്ത് കാര്‍ മുന്നോട്ടു പോകുന്നതു കാണാം. പള്ളിയുടെ തെക്ക് ഭാഗത്തു കൂടിയുള്ള റോഡിലൂടെയാണ് കാര്‍ അതിവേഗത്തില്‍ വന്നത്. തുടര്‍ന്ന് പള്ളിയുടെ വാതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറോടിച്ചിരുന്നയാള്‍ സൗദി പൗരനാണെന്ന് വ്യക്തമാക്കിയ അധികൃതര്‍ ഇയാളെ പ്രോസികൂട്ടര്‍മാര്‍ക്ക് കൈമാറി.

തിരക്ക് കുറവായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മോസ്‌ക് പ്രാര്‍ത്ഥനകള്‍ക്കായി അടുത്തിടെയാണ് തുറന്നത്. എന്നാല്‍ നിയന്ത്രിതമായ രീതിയില്‍ മാത്രമേ ആരാധനയ്‌ക്കെത്തുന്നവരെ പ്രവേശിപ്പിക്കുന്നുള്ളൂ. ഈ അപകടം നടക്കുന്നതിനു മുമ്പും പിന്നീടും ആളുകള്‍ കഅ്ബയെ വലംവയ്ക്കുന്നത് ഔദ്യോഗിക ഖുറാന്‍ ടി.വി സാറ്റലൈറ്റ് ചാനല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജൂലൈയില്‍ നടന്ന ഹജ്ജ് തീര്‍ത്ഥാടനവും വലിയ തോതില്‍ വെട്ടിക്കുറച്ചിരുന്നു.



Next Story

Related Stories