TopTop
Begin typing your search above and press return to search.

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം, സംസ്ഥാന വ്യാപകമായി പ്രതിഷേധം, യുദ്ധക്കളമായി തലസ്ഥാന നഗരം

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം, സംസ്ഥാന വ്യാപകമായി പ്രതിഷേധം, യുദ്ധക്കളമായി തലസ്ഥാന നഗരം

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തം സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പലപ്പോഴും പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ലാത്തിയും, ജലപീരങ്കിയും പ്രയോഗിച്ചു.

ആദ്യം യു.ഡി. എ ഫിന്‍റെ കരിദിനാചരണം, ബിജെപിയുടെ പ്രതിഷേധ ദിനം എന്നിവയോട് അനുബന്ധിച്ചായുരുന്നു പ്രതിഷേധം. സെക്രട്ടേറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എസ്‌‌ഡിപിഐ യുടെ മാർച്ചോടെയൈണ് സംഘർഷം തുടങ്ങിയത്. ഇതിന് ശേഷം എത്തിയ യുവമോർച്ച മാർച്ചിന് നേരെ പല തവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസ് വലിയ തോതിൽ ബലം പ്രയോഗിച്ചു.

ബിജെപി, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തിരുവനന്തപുരത്തിന് പുറമെ കണ്ണൂരുൾപ്പെടെ മിക്കയിടത്തും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ ബിജെപി മാര്‍ച്ചിന് നേരെ ലാത്തിവീശി. കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി, പ്രതീകാത്മകമായി ഫയലുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റേയും മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കൊല്ലം കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് തള്ളിക്കയറി. ആര്‍‌വൈഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തുംതള്ളുമുണ്ടായി.

കാസര്‍കോട് കലക്ട്രേറ്റ് യുഡിഎഫ് ഉപരോധിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകർ‌ കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേയ്ക്കും മാര്‍ച്ച് നടത്തി.






Next Story

Related Stories