TopTop
Begin typing your search above and press return to search.

'ഇത്തവണത്തെ വരവില്‍ അവനൊരു പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് കരുതിയിരുന്നു, ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജേഷ് ഇപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നേനെ'; കരയാതെ കണ്ടുനില്‍ക്കാനാവില്ല ഈ ദൃശ്യങ്ങള്‍

ഇത്തവണത്തെ വരവില്‍ അവനൊരു പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് കരുതിയിരുന്നു, ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജേഷ് ഇപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നേനെ; കരയാതെ കണ്ടുനില്‍ക്കാനാവില്ല ഈ ദൃശ്യങ്ങള്‍

പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലക്കാരനായ രാജേഷ് ഒറാങ്ങ് കഴിഞ്ഞ മാസം വീട്ടില്‍ വരേണ്ടതായിരുന്നു. എന്നാലിപ്പോള്‍ രാജേഷിന്റെ ചിത്രവും കൈയിലേന്തി കരച്ചിലടക്കനാവാതെ ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്, ചെറുപ്പക്കാരനായ ആ സൈനികന്റെ മൃതദേഹമെങ്കിലും ഒരുനോക്ക് കാണാന്‍.

തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായി ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരിലൊരാളാണ് സിപോയി രാജേഷ് ഒറാങ്ങ്. 16 ബിഹാര്‍ റജിമെന്റിന്റെ ഭാഗമായായിരുന്നു രാജേഷ് സേവനമനുഷ്ഠിച്ചിരുന്നത്. ആറു വര്‍ഷമായി സൈന്യത്തില്‍ ചേര്‍ന്നിട്ട്.

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരിച്ചതായി വൈകിട്ടോടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

തീര്‍ത്തും ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്നാണ് രാജേഷ് വരുന്നത്. ആ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും രാജേഷായിരുന്നു. പിതാവ് ജോലിക്ക് പോകാന്‍ കഴിയാതെ കിടപ്പിലാണ്, സഹോദരിയുടെ വിവാഹം അടുത്തു വരുന്നു. രാജേഷിന്റെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യചിഹ്‌നമാണ് ആ കുടുംബത്തിനു മുന്നിലുള്ളത്. വിവരമറിഞ്ഞതു മുതല്‍ അമ്മയും സഹോദരിയും നിര്‍ത്തലില്ലാതെ കരച്ചിലിലാണെന്നും കണ്ടു നില്‍ക്കുന്നവര്‍ക്ക് പോലും ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

26 വയസു മാത്രമായിരുന്നു രാജേഷിന്റെ പ്രായം. മെയ് മാസത്തില്‍ വീട്ടിലെത്തേണ്ടിയിരുന്നതാണെങ്കിലും ലോക്ഡൗണ്‍ മൂലം യാത്ര നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ അത് മരണത്തിലേക്ക് വഴിമാറുകയും ചെയ്തു.

"രാജേഷ് മരിച്ച വിവരം ഓഫീസില്‍ നിന്ന് വിളിച്ചറിയിക്കുകയായിരുന്നു. തലേന്ന് ലഡാക്കില്‍ എന്തോ നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറഞ്ഞെങ്കിലും വൈകിട്ടോടെ രക്തസാക്ഷിത്വം വരിച്ച വിവരം അറിയിക്കുകയായിരുന്നു. എട്ടു മാസം മുമ്പാണ് വീട്ടില്‍ വന്നു പോയത്. ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ അവനിപ്പോള്‍ വീട്ടില്‍ കാണുമായിരുന്നു", രാജേഷിന്റെ കസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

"അവന്‍ തിരിച്ചു വരുമ്പോള്‍ ചേരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കാനുള്ള ആലോചനയിലായിരുന്നു. ഇനി കുടുംബത്തിന് ആരുമില്ല. എന്തെങ്കിലും സഹായം ചെയ്യാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്", കസിന്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories