TopTop
Begin typing your search above and press return to search.

സിപിഎം പ്രവർത്തകൻ്റെ കൊലപാതകത്തിൽ ബോളിവുഡ് കോൺഗ്രസ് സർക്കാരിനോട് പ്രതിഷേധിച്ചപ്പോൾ (വീഡിയോ)

സിപിഎം പ്രവർത്തകൻ്റെ കൊലപാതകത്തിൽ ബോളിവുഡ് കോൺഗ്രസ് സർക്കാരിനോട് പ്രതിഷേധിച്ചപ്പോൾ (വീഡിയോ)

1989 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഐഎഫ്എഫ്‌ഐ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ഇന്ത്യന്‍ സിനിമ മേഖലയുടെ ചരിത്രത്തിലെ അപൂര്‍വമായ പ്രതിഷേധങ്ങള്‍ക്കൊന്നിന് സാക്ഷ്യം. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പല തവണ നേടിയ ഷബാന അസ്മിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് വേദിയില്‍ സംസാരിച്ചത്. 1989 ജനുവരി ഒന്നിന് ഡല്‍ഹിയ്ക്ക് സമീപം സാഹിബാബാദില്‍ തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ ജനനാട്യമഞ്ച് സ്ഥാപകരിലൊരാളും സിപിഎം പ്രവര്‍ത്തകനുമായിരുന്ന സഫ്ദര്‍ ഹാഷ്മിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അനുയായികളുടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഷബാന അസ്മി. ഷബാനയുടെ വാക്കുകള്‍ സദസ്സില്‍ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി.

നിങ്ങളിലെ കഴിവിനെ ഏറ്റവും നന്നായി പുറത്തുകൊണ്ടുവന്ന സംവിധായകര്‍ ആരൊക്കെ എന്ന ചോദ്യത്തി ഷബാന മറുപടി പറഞ്ഞത് ഇങ്ങനെയാണ് -

എന്റെ സംവിധായകരെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പിന്നീട് മറുപടി പറയാം. ഇപ്പോള്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ട്. ഞങ്ങള്‍ ചില ലഘുലേഖകള്‍ ഇവിടെ വിതരണം ചെയ്യുകയാണ്. ഞങ്ങള്‍ ഈ വേദിയെ പ്രതിഷേധത്തിനായി ഉപയോഗിക്കുന്നു. ഇവിടെ നിന്ന് വെറും 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള സാഹിബാബാദില്‍ തെരുവ് നാടകം കളിച്ചുകൊണ്ടിരിക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് അംഗമായിരുന്ന, രാജ്യത്തെ അറിയപ്പെടുന്ന സാംസ്‌കാരികപ്രവര്‍ത്തകരില്‍ ഒരാളുമായ സഫ്ദര്‍ ഹാഷ്മിയെ പട്ടാപ്പകല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ കൊല ചെയ്തിരിക്കുന്നു. സഫ്ദര്‍ തീയറ്ററില്‍ (നാടകം) മാത്രമല്ല, സിനിമയിലും നടന്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ സഫ്ദറിന്റെ സംഭാവനകളുണ്ട്. ഞങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായവരും സിനിമയെ സ്‌നേഹിക്കുന്നവരും ഒരു ഭാഗത്ത് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും സര്‍ഗാത്മകതയേയും പ്രോത്സാഹിപ്പിക്കുന്നതായി അവകാശപ്പെടുകയും മറുഭാഗത്ത് സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു.


Next Story

Related Stories