TopTop

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുട്ടിക്കൂട്ടവും; വ്യത്യസ്തമാണ് ഈ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഡല്‍ഹി ഷഹിന്‍ബാദില്‍ 27 ദിവസമായി പ്രതിഷേധ സമരം നടക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടേതായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഈ കുട്ടിക്കൂട്ടവും.

ജാമിയ മിലിയ ഇസ്ലാമിയയിലെ വിദായര്‍ത്ഥിയായ ഒസാമയുടെ നേതൃത്വത്തിലാണ് കുട്ടികളും തങ്ങളുടേതായ രീതിയില്‍ പ്രതിഷേധിക്കുന്നത്. ചിത്രങ്ങള്‍ വരച്ചും പോസ്റ്ററുകള്‍ നിര്‍മ്മിച്ചുമൊക്കെയാണ് പല പ്രായത്തിലുള്ള കുട്ടികള്‍ പ്രതിഷേധത്തിന്റെ ഭാഗമാവുന്നത്. സമരത്തിന് അമ്മമാര്‍ക്കൊപ്പം വന്ന കുട്ടികളാണ് ഒത്തുചേര്‍ന്ന് ഇത്തരത്തിലൊരു സമരം നടത്തുന്നത്.


Next Story

Related Stories