TopTop
Begin typing your search above and press return to search.

'വിസ്മയിപ്പിക്കുന്ന അമ്മായിയമ്മ, കുടുംബത്തിലെ റോക്ക്‌സ്റ്റാര്‍'; ഭര്‍തൃമാതാവിനൊപ്പം നൃത്തം ചെയ്ത് ശില്‍പ ഷെട്ടി-വീഡിയോ

വിസ്മയിപ്പിക്കുന്ന അമ്മായിയമ്മ, കുടുംബത്തിലെ റോക്ക്‌സ്റ്റാര്‍; ഭര്‍തൃമാതാവിനൊപ്പം നൃത്തം ചെയ്ത് ശില്‍പ ഷെട്ടി-വീഡിയോ

അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. പല ഡാന്‍സ് റിയാലിറ്റി ഷോകളിലും ശില്‍പ ഷെട്ടിയുടെ നൃത്തത്തിലുള്ള കഴിവ് പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ഇപ്പോഴിതാ തന്റെ ഭര്‍തൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്ക് വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് താരം.

ഭര്‍തൃമാതാവിനൊപ്പം ബാംഗ്രാ നൃത്തച്ചുവടുകള്‍ വെക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗുഡ്‌ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വെക്കുന്നത്.

വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകള്‍... കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. അമ്മയിലൂടെ ഒരു സുഹൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാഗ്യവതിയായ മരുമകളാണ് ഞാന്‍. ജീവിതത്തിലുടനീളം സന്തോഷത്തോടെ നൃത്തം ചെയ്യാന്‍ കഴിയട്ടെ.. ആരോഗ്യവതിയായിരിക്കട്ടെ... ഞങ്ങളെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു...- ശില്‍പ കുറിച്ചു. വീഡിയോയ്‌ക്കൊപ്പം ശില്‍പ്പ കുറിച്ചു.


Next Story

Related Stories