TopTop
Begin typing your search above and press return to search.

ലക്ഷ്യം തെറ്റാതെ ബരാക് ഒബാമ; വീഡിയോ വൈറല്‍

ലക്ഷ്യം തെറ്റാതെ ബരാക് ഒബാമ; വീഡിയോ വൈറല്‍

അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ബാസ്‌കറ്റ് ബോള്‍ കളിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അദ്ദേഹം ലക്ഷ്യം തെറ്റാതെ ബോള്‍ കൃത്യസ്ഥാനത്തേക്ക് വീഴ്ത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ആറ് മില്യണില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.

'ഷൂട്ട് യുവര്‍ ഷോര്‍ട്ട്' എന്ന ക്യാപ്ഷനോടെ ബരാക് ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ഇലക്ഷന്‍ പ്രചരണത്തിനിടയിലാണ് ഒബാമ ലക്ഷ്യം തെറ്റാതെ ബോള്‍ ബാസ്‌കറ്റിലേക്ക് വീഴിത്തിയത്. വീഡിയോയില്‍ അദ്ദേഹത്തിനു പിറകിലായി വരുന്ന ജോ ബൈഡനേയും കാണാം.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസിനും വേണ്ടി ബരാക് ഒബാമ പ്രചാരണത്തിനിറങ്ങിയിരുന്നു. ബൈഡനും കമല ഹാരിസിനുമായി ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളിലും പരസ്യങ്ങളിലും മാത്രമല്ല, നേരിട്ടുള്ള പ്രചരണങ്ങളിലും ഒബാമ പങ്കെടുത്തിരുന്നു.


Next Story

Related Stories